Fri, 11 July 2025
ad

ADVERTISEMENT

Filter By Tag : Dr. Jose Thekkumcherikunnel

ഡോ. ജോസ് തെക്കുംചേരിക്കുന്നേലിന്‍റെ മെത്രാഭിഷേകം നാളെ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​ത​​​യു​​​ടെ നി​​​യു​​​ക്ത ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്കും​​​ചേ​​​രി​​​ക്കു​​​ന്നേ​​​ലി​​​ന്‍റെ മെ​​​ത്രാ​​​ഭി​​​ഷേ​​​കം നാളെ ന​​​ട​​​ക്കും. ജ​​​ല​​​ന്ധ​​​റി​​​ലെ ട്രി​​​നി​​​റ്റി കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന തി​​​രു​​​ക്ക​​​ർ​​​മ്മ​​​ങ്ങ​​​ളി​​​ൽ ഡ​​​ൽ​​​ഹി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​അ​​​നി​​​ൽ കൂ​​​ട്ടോ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.
ഉ​​​ജ്ജൈ​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, ജ​​​ല​​​ന്ധ​​​റി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഡോ. ​​​ആ​​​ഞ്ച​​​ലോ ഗ്രേ​​​ഷ്യ​​​സ് എ​​​ന്നി​​​വ​​​ർ സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​കും. ഷിം​​​ല- ച​​​ണ്ഡീ​​​ഗ​​​ഡ് ബി​​​ഷ​​​പ് ഡോ. ​​​സ​​​ഹാ​​​യ തോ​​​മ​​​സ് വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ഷ​​​പ്പു​​​മാ​​​ർ, വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും വി​​​ശ്വാ​​​സി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.
ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 1.30ന് ​​​ന​​​ട​​​ക്കു​​​ന്ന അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ലെ വ​​​ത്തി​​​ക്കാ​​​ൻ നു​​​ണ്‍ഷ്യേ​​​ച്ച​​​റി​​​ലെ കൗ​​​ണ്‍സി​​​ല​​​ർ മോ​​​ണ്‍. ജു​​​വാ​​​ൻ പാ​​​ബി​​​യോ, ബി​​​ഷ​​​പ് ഡോ. ​​​തെ​​​ക്കും​​​ചേ​​​രി​​​ക്കു​​​ന്നേ​​​ലി​​​ന്‍റെ മാ​​​തൃ​​​രൂ​​​പ​​​ത​​​യാ​​​യ പാ​​​ലാ​​​യു​​​ടെ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ൽ, സി​​​സി​​​ബി​​​ഐ ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ റ​​​വ. ഡോ. ​​​സ്റ്റീ​​​ഫ​​​ൻ ആ​​​ല​​​ത്ത​​​റ, സി​​​സ്റ്റ​​​ർ റോ​​​സ് മേ​​​രി എ​​​സ്എ​​​ബി​​​എ​​​സ്, പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍സി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഡേ​​​വി​​​ഡ് മാ​​​സി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ് തെ​​​ക്കും​​​ചേ​​​രി​​​ക്കു​​​ന്നേ​​​ൽ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തും.
പ​​​ഞ്ചാ​​​ബി​​​ലെ 18 ജി​​​ല്ല​​​ക​​​ളി​​​ലും ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശി​​​ന്‍റെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ജ​​​ല​​​ന്ധ​​​ർ രൂ​​​പ​​​ത​​​യി​​​ൽ 147 ഇ​​​ട​​​വ​​​ക​​​ക​​​ളും 214 വൈ​​​ദി​​​ക​​​രും 897 സ​​​ന്യ​​​സ്ത​​​രു​​​മു​​​ണ്ട്.

Up